കോമണ്‍വെല്‍ത്ത് ഗെയിംസ്, ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങളില്‍ ഓസ്ട്രേലിയ സംതൃപ്തി രേഖപ്പെടുത്തി.അല്‍ക്വൊയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഓസീസ് കളിക്കാര്‍ക്ക് ഇന്ത്യ ഒരുക്കിയിരികുന്ന സുരക്ഷയില്‍ പൂര്‍ണ സംതൃപ്തിയാണുള്ളതെന്ന് ഓസീസ് വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത് പറഞ്ഞു.
തീവ്രവാദ ഭീഷണി എന്നത് ലോകത്തിന്‍റെ എല്ലായിടത്തും നിലനില്‍ക്കുന്നതാണെന്നും അതിന് തടയിടാന്‍ ഇന്ത്യ ഒരുക്കുന്ന സുരക്ഷയില്‍ ആശങ്കയില്ലെന്നും സ്മിത് പറഞ്ഞു. ഈ മാസമാരംഭിക്കുന്ന ഹോക്കി ലോകകപ്പിനും സമാനമായ സുരക്ഷ ഒരുക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സ്മിത് വ്യക്തമാക്കി.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഹോക്കി ലോകകപ്പ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് അല്‍ക്വൊയ്ദ വിദേശതാരങ്ങളോട് ഭിഷണിപ്പെടുത്തിയിരുന്നു. താക്കീത് മറികടന്ന് ഇന്ത്യയിലെത്തിയാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഭീഷണിസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു