സിറ്റിക്ക് വീണ്ടും തോല്‍‌വി

പ്രിട്ടോറിയ| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (10:36 IST)
ചാമ്പ്യന്‍സ് ലീഗ് ലക്‍ഷ്യമിട്ട് ഈ വര്‍ഷം പണമെറിഞ്ഞ് വമ്പന്‍ താരങ്ങളെ വലയിലാക്കിയെങ്കിലും പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദുര്‍വിധിക്ക് മാറ്റമില്ല. മൂന്ന് മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സിറ്റി രണ്ടാം തോ‌ല്‍‌വി വഴങ്ങി.

കൈസര്‍ ഷെഫ്സ് ആണ് സിറ്റിയെ എകപക്ഷീയമായ ഒരു ഗോളിന് തോല്‍‌പ്പിച്ചത്. 42 ആം മിനുറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഷെഫ്സ് മിഡ്ഫീല്‍ഡര്‍ ജെഫ്രി ടുകയാണ് വിജയകള്‍ക്കായി ഗോള്‍ നേടിയത്. ഷോട്ട് ഉതിര്‍ക്കുന്നതിനു മുന്‍പ് ടുക പന്ത് കൈക്കൊണ്ട് തൊട്ടിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചത് സിറ്റി താരങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. ആര്‍സണലില്‍ നിന്ന് എത്തിയ ഇമ്മാനുവര്‍ അഡെബയോര്‍ സിറ്റിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്.

എന്നാല്‍ 55 ആം മിനുറ്റില്‍ ക്ലോസ് റേഞ്ചില്‍ ഗോളെന്നുറച്ച അവസരം അഡെബയോര്‍ പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ സിറ്റിയുടെ സമനില പ്രതീക്ഷകള്‍ കരിഞ്ഞു. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം ലക്‍ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് കാര്‍ളോസ് ടെവസിനെയും റോസ് സാന്‍റാക്രൂസിനിയും ആര്‍സണലില്‍ നിന്ന് ഇമ്മാനുവല്‍ അഡാബയോറിനെയും സിറ്റി സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :