സിന്‍സിനാറ്റി |
WEBDUNIA|
Last Modified ഞായര്‍, 19 ഓഗസ്റ്റ് 2007 (14:52 IST)
സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് ടെന്നീസ് മത്സരത്തില്‍ പുല്‍കോര്‍ട്ടുകളുടെ രാജകുമാരന്‍ റോജര്‍ ഫെഡററും ജെയിംസ് ബ്ലാക്കും ഫൈനലില്‍ മത്സരിക്കും. ലോക ഒന്നാം നമ്പറായ ഫെഡറര്‍ ലെയിറ്റണ്‍ ഹെവിറ്റിന്‍റെ വെല്ലുവിളിയെ അതി ജീവിച്ചാണ് ഫൈനലില്‍ കടന്നത്.
6-3 6-7 (6-8) 7-6 (7-1) എന്ന സ്‌കോറിനാണ് ഹുവിറ്റിനെ ഫെഡറര്‍ കടന്ന ത്. നിക്കോളയ് ഡേവിഡെങ്കോയെ 6-4 6-2 എന്ന സ്‌കോറിനായിരുന്നു ജെയിംസ് ബ്ലാക്ക് മുട്ടു കുത്തിച്ചത്.
ലെയിറ്റണുമായുള്ള മത്സരം കടുത്തതും അതേ സമയം ക്ലാസിക്കും ആയിരുന്നുവെന്ന് ഫെഡറര്‍ പറഞ്ഞു. കരിയറിലെ അമ്പതാം സിംഗിള്‍സ് കിരീടമാണ് ഫെഡറര്‍ സിന്‍സിനാറ്റിയില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്‌ച്ച മോണ്‍ട്രിയാല്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ നൊവാക് ഡ്യോകോവിച്ചിനോട് ഫെഡറര്‍ അടിയറവ് പറഞ്ഞിരുന്നു.