സാനിയക്ക് പരുക്കിനെ ഭയം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 മാര്‍ച്ച് 2011 (15:50 IST)
PRO
PRO
ഒരു പ്രത്യേക ലക്‍ഷ്യം മുന്നില്‍ക്കണ്ട് കളിക്കുന്ന രീതി ഇനിയില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം മിര്‍സ. റാങ്കിംഗിനെ കുറിച്ചും പ്രത്യേക ബോധവതിയാകില്ല. അത്തരം ചിന്താഗതികള്‍ പരുക്കിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നതായും സാനിയ പറഞ്ഞു.

ഈയിടെ ഇന്ത്യന്‍ വെല്‍‌സ് ടെന്നീസ് ഡബിള്‍സില്‍ എലീന വെസ്നിനയുമായി ചേര്‍ന്ന് സാനിയ കിരീടം നേടിയിരിന്നു. റാങ്കിംഗില്‍ സാനിയ ആദ്യ 100നുള്ളില്‍ ഇടം‌പിടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സാനിയ.

ഇപ്പോഴുണ്ടായ ഈ നല്ല തിരിച്ചുവരവ് എനിക്ക് ടെന്നീസില്‍ ഒരു ബോണസ് ആണ്. എനിക്ക് മടങ്ങിവന്ന് കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നതു പോലുമില്ല. നിങ്ങള്‍ക്കറിയാമോ എന്റെ കൈക്കുഴ എത്രമാത്രം മോശം അവസ്ഥയിലായിരുന്നുവെന്ന്? അഞ്ച് ആറ് മാ‍സങ്ങളിലായി ഞാന്‍ മാനസികമായും തളര്‍ന്നിരുന്നു. പക്ഷെ ഇപ്പോള്‍ തിരിച്ചുവരാനായതിലും വിജയം നേടാനായതിലും സന്തോഷമുണ്ട്. പക്ഷേ ഞാന്‍ എപ്പോഴാണ് റാങ്കിംഗിന് വേണ്ടി ലക്‍ഷ്യം മുന്നില്‍‌ക്കണ്ടത് അപ്പോഴൊക്കെ എനിക്ക് പരുക്കുണ്ടായിരുന്നു. എനിക്ക് കുറച്ച അന്ധവിശ്വാസങ്ങളൊക്കെയുണ്ട്. അതിനാല്‍ ഒരു ലക്‍ഷ്യം മുന്നില്‍ കാണാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറല്ല- സാനിയ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :