സാനിയക്കെതിരെ സമുദായം വീണ്ടും രംഗത്ത്

ലണ്ടന്‍| WEBDUNIA|
File
ഇന്ത്യന്‍ ടെന്നീസിനിലെ പ്രതീക്ഷ സാനിയ മിര്‍സക്കെതിരെ മുസ്ലീം സമുദായം വീണ്ടും രംഗത്ത്. ഇറക്കം കുറഞ്ഞ ടെന്നിസ് വസ്ത്രങ്ങളാണ് സാനിയയെ ആദ്യം മതത്തിന് അനഭിമതയാക്കിയത്. ഇപ്പോളിതാ ഡബിള്‍സ് പങ്കാളിയാണ് മതത്തിന്‍റെ കണ്ണിലെ കരടായിരിക്കുന്നത്.

വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ ഇസ്രായേല്‍ താരമായ ഷഹര്‍ പീറുമൊത്ത് കളിക്കുന്നതാണ് യാഥാസ്ഥികരെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ സാനിയ കളിക്കേണ്ടതില്ല എന്നാണ് ഇഅവരുടെ അഭിപ്രായം.

എന്നാല്‍, പുതിയ വിവാദമൊന്നും സാനിയയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. ഷഹര്‍ പീര്‍ ബാക്ക് ഹാന്‍ഡ് ഷോട്ടുകളില്‍ വദഗ്ധയായതിലായതിനാലാണ് അവരുമായി കൂട്ടു പിടിച്ചതെന്നാണ് സാനിയയുടെ വാദം. ജാതിക്കും മതത്തിനുമല്ല മറിച്ച് കളി മികവാണ് ഡബിള്‍സില്‍ കൂട്ടാളിയെ തിരഞ്ഞെടുക്കാന്‍ പരിഗണിച്ചതെന്നും സാനിയ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :