സാനിയ രണ്ടാം റൌണ്ടില്‍

PROPRO
ഏഷ്യയിലെ ഒന്നാം നമ്പര്‍ വനിതാ താരം സാനിയ മിര്‍സ ദുബായി ഓപ്പണ്‍ ടെന്നീസിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നു. ടൂര്‍ണ്ണമെന്‍റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റഷ്യയുടെ വേര ദുഷെവിനയെയാണ് ആദ്യ മത്സരത്തില്‍ കീഴടക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-6 (5), 6-2 എന്ന സ്കോറിനായിരുന്നു വിജയം.

മൂന്നാം സീഡ് ജലേനാ ജാങ്കോവിക്കിനെയാണ് സാനിയ രണ്ടാം റൌണ്ടില്‍ നേരിടുക. ആദ്യ രണ്ട് ഗെയിമുകള്‍ എതിരാളിക്ക് മുന്നില്‍ അടിയറ വെച്ച സാനിയ എന്നാല്‍ മുന്നാം ഗെയ്മില്‍ റഷ്യന്‍ താരത്തിന്‍റെ സര്‍വീസ് തകര്‍ത്ത് തിരിച്ച് വരികയായിരുന്നു. നേരത്തെ സാനിയയും ഇറ്റാലിയന്‍ താരം ഫ്രാഞ്ചൈസ്ക ഷിയാവോണും അടങ്ങിയ സഖ്യം ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

അന്നാ ചക്വദ്സെ, അമേലി മൌറിസ്മോ, ഫ്രാഞ്ചൈസ്ക ഷിയാവോണ എന്നീ താരങ്ങളും സിംഗിള്‍സില്‍ രണ്ടാം റൌണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. പോളണ്ടില്‍ നിന്നുള്ള അഗ്നിയേസ്‌‌ക്കാ റാഡ്‌വാന്‍‌സ്കയെ 6-2, 2-6,6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് അന്നാ ചക്‍‌വെറ്റാഡ്‌‌സേ രണ്ടാം റൌണ്ടിലേക്ക് കടന്നത്.

ദുബായി: | WEBDUNIA| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (12:27 IST)
അന്‍ബേല്‍ മെദീന ഗാരിഗസ് എന്ന സ്പാനിഷ് പുതുമുഖ താരത്തെ മൌറിസ്‌‌മോ കീഴടക്കി. മുന്‍ ഒന്നാം നമ്പറെ നന്നായി വിഷമിപ്പിച്ച സ്പാനിഷ് താരം 7-6, 6-2 നാണ് മത്സരം വിട്ടുകൊടുത്തത്. ഇറ്റാലിയന്‍ താരം ഫ്രാഞ്ചൈസ്ക്കാ ഷിയാവോണ ഏഴാം സീഡ് ഫ്രഞ്ച് താരം മരിയന്‍ ബര്‍ത്തോളിയെ 6-1, 6-7, 6-1 നു പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :