സാനിയ - ഭൂപതി സംഖ്യം പുറത്ത്

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 27 ജനുവരി 2012 (11:58 IST)
PRO
PRO
ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ മിര്‍സ-മഹേഷ് ഭൂപതി സഖ്യത്തിന് പരാജയം. ബത്തനി മട്ടേക്- ഹൊറിയ ടെകൗ സഖ്യമാണ് സാനിയ - ഭൂ‍പതി സംഖ്യത്തെ പരാജയപ്പെടുത്തിയത്.

ബത്തനി മട്ടേക്- ഹൊറിയ ടെകൗ സംഖ്യം 6-3, 6-3 എന്നീ സെറ്റുകള്‍ക്കാണ് സാനിയ - ഭൂപതി സംഖ്യത്തെ പരാജയപ്പെടുത്തിയത്.

സാനിയ മിര്‍സയും റഷ്യയുടെ എലീന വെസ്നിനയും ചേര്‍ന്ന സംഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ വനിതാ വിഭാഗം ഡബിള്‍സില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. സെമിഫൈനലില്‍ റഷ്യയുടെ സ്വെറ്റ്ലന - വെറ സ്വനരേവ സഖ്യമാണ്‌ സാനിയ - വെസ്നിന സഖ്യത്തെ പുറത്താക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :