മൂന്നാം സീഡ് ഇന്ത്യയുടെ സാനിയാ മിര്‍സ സിന്‍സിനാറ്റി ടെന്നീസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ഉസ്ബെക്ക് താരം വര്‍വാര ലെപ്ചെങ്കൊവിനെ നേരിട്ടുള്ള സെറ്റുക്കളില്‍ കീഴടക്കിയാണ് സാനിയ ക്വാര്‍ട്ടറിലെത്തിയത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സാനിയ സിന്‍സിനാറ്റി ടെന്നീസിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്.6-2,6-2 എന്ന നിലയില്‍ തികച്ചും ഏകപക്ഷീയമായ വിജയമാണ് സാനിയ ഉസ്ബെക്ക് താരത്തിന് മേല്‍ നേടിയത്.രണ്ടാം റൌണ്ടില്‍ അമേരിക്കയുടെ ജില്‍ ക്രെബാസും ബെലാറസിന്‍റ് ഒലാഗ ഗൊവൊര്‍ട്സോവയും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ സാനിയയുമായി ഏറ്റുമുട്ടുക.
കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹ ഓപ്പണ്‍ ടെന്നീസിനിടയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് മാറി നിന്ന സാനിയ ഫ്രഞ്ച് ഓപ്പണിലും,വിംബള്‍ഡണിലും ഒക്കെ മത്സരിച്ചിരുന്നുവെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തിരിച്ചു വരവിന് ശേഷം സാനിയ നടത്തുന്ന ഏറ്റവും ശക്തമായ പോരാട്ടമാണ് സിന്‍സിനാറ്റിയിലേത്.
സിന്‍സിനാറ്റി:|
WEBDUNIA|
ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സീഡ് റഷ്യയുടെ അന്നാ ഷക്കവെറ്റാഡ്സെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കട്ന്നിട്ടുണ്ട്.അകികൊ മൊരിഗാമി,ലിലിയ ഓസ്റ്റെര്‍ലൊ എന്നിവരും രണ്ടാം റൌണ്ടില്‍ വിജയിച്ച് ക്വാര്‍ട്ടറിലെത്തി.