സമനിലകളുടെ ആദ്യ ദിനം

ജൊഹാനസ്ബര്‍ഗ്| WEBDUNIA|
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തുടക്കമായി. ആവേശത്തിന്റെ ആദ്യ ദിനം സമനിലകളുടേതായി. ആദ്യ ദിനം നടന്ന രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശക്തരായ മെക്സിക്കോയെ സമനിലയില്‍ തളച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ ഗോളൊന്നും അടിക്കാത്തെ ഫ്രാന്‍സും ഉറഗ്വായും കളിനിര്‍ത്തി.

ഗോള്‍ അടിക്കാതെ പിന്നിട്ട ആദ്യ പകുതിക്ക് ശേഷം അമ്പത്തിയഞ്ചാം മിനുറ്റില്‍ സിഫിവെ ഷബലാലയുടെ ഗോളില്‍ മുന്നിലെത്തിയ ബഫാന ബഫാനയെ എഴുപത്തിയെട്ടാം മിനുറ്റില്‍ റാഫേല്‍ മാര്‍ക്വേസിന്റെ ഗോളിലാണ് ഗ്രൂപ്പ് മെക്‌സികോ പിടിച്ചുകെട്ടിയത്. ആഫ്രിക്കന്‍ സംസ്‌കാരം അനുഭവവേദ്യമാക്കിയ പ്രൗഢോജ്ജ്വലമായ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു കളിക്ക് വിസില്‍ മുഴങ്ങിയത്.

മുന്‍ ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളുമായ ഫ്രാന്‍സിന് ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ലോകകപ്പില്‍ നിരാശജനകമായ തുടക്കമായിരുന്നു. പത്തു പേരുമായി കളിച്ച ഉറുഗ്വായ് ആണ് ഫ്രാങ്ക് റിബറിയെയും കൂട്ടുകാരെയും ഗോള്‍രഹിത സമനിലയില്‍ പിടിച്ചുക്കെട്ടിയത്. ഏറിയകൂറും മധ്യനിരയിലൊതുങ്ങിയ വിരസമായ കളിയില്‍ പ്രതിരോധ തന്ത്രങ്ങള്‍ക്കാണ് ഇരുനിരയും പ്രാമുഖ്യം നല്‍കിയത്.

ഫ്രാന്‍സ് നിരവധി തവണ ആക്രമിച്ചു കയറിയെങ്കിലും ഉറുഗ്വായ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഡീഗോ ഫോര്‍ലാനെ മുന്‍നിര്‍ത്തിത്തന്നെയായിരുന്നു ഉരുഗ്വായുടെ ആക്രമണങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :