സന്തോഷ് ട്രോഫി: മഹാരാഷ്ട്രയെ പൂട്ടാന്‍ കേരളം

കോയമ്പത്തൂര്‍| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (10:27 IST)
സന്തോഷ്‌ട്രോഫി പ്രീക്വാര്‍ട്ടറില്‍ കേരളത്തിന് ഇന്ന് അഭിമാന പോരാട്ടം. ആദ്യ റൌണ്ടിലെ രണ്ട് കളികളിലെ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസവുമാ‍യാണ് കേരളം ഇന്നിറങ്ങുന്നത്. കരുത്തരായ മഹാരാഷ്ടയുമായാണ് പ്രീ ക്വാര്‍ട്ടറില്‍ കേരളം ഇന്ന് ഏറ്റുമുട്ടുന്നത്.

63-ആ‍മത് സന്തോഷ്‌ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ വിജയ പ്രതീക്ഷയുമായി ഈ മുന്‍ ചാമ്പ്യന്‍‌മാര്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ കായിക പ്രേമികളുടെ ചങ്കിടിപ്പേറുകയാണ്. ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാന്‍ കേരളത്തിന് ഇന്ന് ജയിച്ചേ മതിയാകൂ. ആദ്യ മത്സരത്തില്‍ ചണ്ഡീഗഢിനേ(5-0)യും രണ്ടാം മത്സരത്തില്‍ ഛത്തീസ്ഗഢിനേ(3-0‌)യും തറപറ്റിച്ചാണ് പ്രദീപും സംഘവും ഇന്ന് കോവൈയില്‍ കളിക്കാനിറങ്ങുന്നത്.

ഉത്തര്‍ പ്രദേശിനോടും മേഘാലയയോടും നേടിയ തകര്‍പ്പന്‍ വിജയത്തിന്‌റെ ആത്മ വിശ്വാസവുമായാണ് മഹാരാഷ്ട്രയും ഇന്നിറങ്ങുന്നത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒട്ടും പിറകിലല്ല മഹാരാഷ്ട്രയും. മുന്‍പ് രണ്ട് തവണ മഹാരാഷ്ട്രയോട് തോറ്റതിന്‍റെ കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണിത്.

കോവൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. ചെന്നെയിലാണ് ക്വാര്‍ട്ടര്‍ റൌണ്ട് മത്സരങ്ങള്‍. ഇന്ന് ജയിക്കുന്നവര്‍ക്ക് മാത്രമേ ചെന്നൈയിലേയ്ക്ക് ടിക്കറ്റുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :