സന്തോഷ് ട്രോഫി: പശ്ചിമ ബംഗാളിന് കിരീടം

ഗുവാഹത്തി| WEBDUNIA| Last Modified തിങ്കള്‍, 30 മെയ് 2011 (20:19 IST)
സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം പശ്ചിമബംഗാള്‍ നിലനിര്‍ത്തി. ഫൈനലില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാളിന് കിരീടം.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗാള്‍ പരാജയപ്പെടുത്തിയത്. മുപ്പത്തിയൊന്നാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം നേടുന്നത്.

സെമിഫൈനലില്‍ റയില്‍‌വേസിനെ തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലില്‍ കടന്നത്. സര്‍വീസസിനെ പരാജയപ്പെടുത്തിയാണ്‌ മണിപ്പൂര്‍ ഫൈനലിലെത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :