സന്തോഷ് ട്രോഫി യോഗ്യത റൌണ്ട്; കേരളത്തിന് ആദ്യ തോല്‍‌വി

ചെന്നൈ| WEBDUNIA|
PRO
സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. തമിഴ്‌നാടാണ് ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തിനെ തോല്‍പിച്ചത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു മത്സരം

തമിഴ്‌നാടിന് വേണ്ടി എ.രംഗനാണ് ഗോള്‍ നേടിയത്. മത്സരത്തില്‍ ഇടക്കിടക്ക് മികച്ച ചില മുന്നേറ്റങ്ങള്‍ കേരളം കാഴ്ച്ചവെച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഈ മാസം 28ന് കര്‍ണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :