സന്തോഷ് ട്രോഫിയില്‍ ഇത്തവണ മലപ്പുറം പെരുമ

മലപ്പുറം| WEBDUNIA|
PRO
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍െറ ബൂട്ടണിയാന്‍ മലപ്പുറം ജില്ലയില്‍നിന്ന് അഞ്ച് പേര്‍. ഇവരില്‍ ഒരാള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മൂന്ന് പേര്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒരാള്‍ ആദ്യമായും ടീമില്‍ ഇടംനേടുന്നവരാണ്.

എസ്ബിടി താരം പി ഉസ്മാന്‍, തിരുവനന്തപുരം ഏജീസ് താരം കെ സലീല്‍, കൊച്ചി ഈഗിള്‍സ് എഫ്സി താരം അഹമ്മദ് മാലിക്, കേരള പൊലീസ് താരം നസ്റുദ്ദീന്‍, കോഴിക്കോട് ക്വാര്‍ട്സ് സോക്കര്‍ താരം നസീബ് എന്നിവരാണ് മലപ്പുറം പെരുമയില്‍ കേരളത്തിനായി ബൂട്ടണിയുന്നത്.

നസീബ് ആയിരിക്കും ഇത്തവണ കേരള ടീമിന്‍െറ ഗോള്‍വലയം കാക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണ കേരള ടീമില്‍ എത്തുന്ന നസീബ് കോഴിക്കോട് സോക്കര്‍ ക്വാര്‍ട്സിനായിരുന്നു കളിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :