ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗ് വെങ്കല മെഡലാണ് സ്വന്തമാക്കിയത്.

യോഗ്യതാ റൌണ്ടില്‍ 598 പോയിന്റ് നേടി മൂന്നാമതായി ഫിനിഷ് ചെയ്താണ് ഗഗന്‍ നരംഗ് ഫൈനലിലെത്തിയത്. ഫൈനലില്‍ രണ്ട് ഷോട്ടുകളിലെ നേരിയ പിഴവാണ് ഗഗന് വെള്ളി മെഡല്‍ നഷ്ടമാക്കിയത്. ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തായിരുന്ന ഗഗന്‍ തിരിച്ചുകയറി മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

റൊമാനിയയുടെ അലിന്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്.

ബീജിംഗ്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിനവ്‌ ബിന്ദ്ര ഫൈനല്‍ കാണാതെ പുറത്തായിരുന്നു. യോഗ്യതാ റൌണ്ടില്‍ അഭിനവ് ബിന്ദ്രയ്ക്ക് 594 പോയന്റ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. പതിനാലാം സ്ഥാനത്തായിരുന്നു ബിന്ദ്ര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :