വോള്‍വോ: ഐറിക്സണ്‍ ‍- 4 മുന്നില്‍

WEBDUNIA|
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ വോള്‍വോ റേസിന് കൊച്ചിയില്‍ ശനിയാഴ്ച അവസാനമാകും. വോള്‍വോ ഓഷ്യന്‍ റേസ് 2008 ല്‍ ഐറിക്സണ്‍ - 4 മുന്നിലെത്തുമെന്നാണ് കരുതുന്നത്.

കൊച്ചിയില്‍ നിന്നും 380 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഐറിക്സണ്‍ - 4 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊച്ചി തീരത്ത് എത്തുമെന്നാണ് കരുതുന്നത്.

ആകെ എട്ടു ടീമുകളില്‍ ഐറിക്സണ്‍ - 4 നു പിന്നില്‍ ടെലെഫോണിക്കാ ബ്ലൂ, ഐറിക്സണ്‍ - 3 എന്നീ ടീമുകളുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ആദ്യ പാദത്തില്‍ ഐറിക്സണ്‍ 4 ആയിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്.

ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 3 ആണ് നൌകകള്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 3 ന് തന്നെയാണ് സ്വീകരണവും. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ റേസ് വില്ലേജും മൂന്നാം തീയതി തുറക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :