വിന്റര്‍ ഒളിമ്പിക്സ്: ഭാഗ്യചിഹ്‌നത്തെ പ്രഖ്യാപിച്ചു

മോസ്കോ| WEBDUNIA|
റഷ്യയിലെ സോച്ചിയില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്സിന്റെ ഭാഗ്യചിഹ്നത്തെ പ്രഖ്യാപിച്ചു. 2014ല്‍ നടക്കാന്‍ പോകുന്ന വിന്റര്‍ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്‌നത്തെയാണ് പ്രഖ്യാപിച്ചത്.

പുലി, വെള്ളക്കരടി, മുയല്‍ എന്നിവയാണ് ഭാഗ്യചിഹ്‌നങ്ങള്‍. രാജ്യമെങ്ങും നടത്തിയ എസ്‌ എം എസ്‌, ലൈവ്‌ ടെലിഫോണിക്‌ വോട്ടിംഗ് എന്നിവ വഴിയാണ്‌ സോച്ചി ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാഗ്യചിഹ്നത്തെ തിരഞ്ഞെടുത്തത്‌.

ഒളിമ്പിക്സിന്റെ അടിസ്ഥാന തത്വങ്ങളായ സൗഹൃദം, ബഹുമാനം, പൂര്‍ണതയിലേയ്ക്കെത്താനുള്ള മനസ്സ്‌ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്‌ ഓരോ ഭാഗ്യചിഹ്നങ്ങളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :