ലണ്ടന്‍ ഒളിമ്പിക്സിന് ഒരു ഓസ്കര്‍ കരസ്പര്‍ശം!

ലണ്ടന്‍| WEBDUNIA|
PRO
ഒളിമ്പിക്സ് ആരംഭിക്കാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ലണ്ടന്‍ നഗരത്തിലാകെ അതിന്‍റെ ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടന - സമാപനച്ചടങ്ങുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഉദ്ഘാടന - സമാപനചടങ്ങുകള്‍ അണിയിച്ചൊരുക്കുന്നത് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയ്‌ല്‍ ആണ്.

സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കര്‍ നേട്ടത്തിലെത്തിയ സംവിധായകന്‍റെ കരസ്പര്‍ശത്തിലൂടെയാണ് ഇത്തവണ ഒളിമ്പിക്സ് ആഘോഷങ്ങള്‍ ലോകം കാണാന്‍ പോകുന്നത്. ഒരു പുതിയ സിനിമ ചെയ്യുന്നതിനേക്കാള്‍ ആവേശത്തിലാണ് ഡാനി ഒളിമ്പിക്സ് കാഴ്ചകള്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ഒളിമ്പിക്‌ സ്റ്റേഡിയത്തിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഡാനി ബോയ്‌ലും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :