റിക്കോഡ് തേടി ബെക്കാം

മാഡ്രിഡ്| WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (13:56 IST)
ഏറ്റവും കൂടുതല്‍ തവണ ഇംഗ്ലണ്ടിന്‍റെ ദേശീയ കുപ്പായം അണിയുന്ന താരമെന്ന റിക്കോഡിനൊപ്പമെത്താന്‍ ഡേവിഡ് ബെക്കാം ഇന്നിറങ്ങുന്നു. സെവിയ്യയില്‍ നടക്കുന്ന സൌഹൃദ മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനാണ് ഇഗ്ലണ്ടിന്‍റെ എതിരാളികള്‍.

ഇന്ന് ഇംഗ്ലണ്ട് കുപ്പായമണിയുന്നതോടെ 108 അന്താരാഷ്ട്ര മത്സരങ്ങളെന്ന ഇതിഹാസ താരം ബോബി മൂറിന്‍റെ റെക്കോഡിനൊപ്പമെത്തും ബെക്കാം. എന്നാല്‍ ഇരുടീമിലെയും പ്രമുഖര്‍ പരുക്കിന്‍റെ പിടിയിലാണെന്നത് മത്സരത്തിന്‍റെ ആവേശം ചോര്‍ത്തുന്നുണ്ട്.

ഇംഗ്ലീഷ് നിരയില്‍ സ്റ്റീവന്‍ ജെറാര്‍ഡ്, വെയ്ന്‍ റൂണി എന്നിവരാണ് പ്രമുഖ അസാന്നിധ്യങ്ങള്‍. സെസ്‌ക് ഫാബ്രിഗസ്, കാര്‍ലോസ് പുയോള്‍ തുടങ്ങിയവര്‍ സ്പാനിഷ് നിരയിലുമില്ല. സ്‌പെയിന്‍കാരനായ ഫാബിയോ കാപ്പല്ലോയുടെ പരിശീലനത്തില്‍ തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ഏറെ പ്രാധാന്യത്തോടെയാണ് യൂറോ ചാമ്പ്യന്മാര്‍ക്കെതിരെയുള്ള പോരാട്ടത്തെ കാണുന്നത്.

മറ്റുമത്സരങ്ങളില്‍ ജര്‍മനി നോര്‍വെയെയും റഷ്യ തുര്‍ക്കിയെയും പോര്‍ച്ചുഗല്‍ ഫിന്‍ലന്‍ഡിനെയും ഹോളണ്ട് ടുണീഷ്യയെയും നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :