ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ കളിമണ്‍ മൈതാനത്ത് വീണ്ടും വീര്യം കാട്ടുന്നു. അര്‍റ്റോയിസ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നിരിക്കുകയാണ് സ്പാനിഷ് ഒന്നാം നമ്പര്‍ താരം. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിക്കിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ എത്തിയത്.
ഇത് നാലാം തവണയാണ് കാര്‍ലോവിക്കിനെ നദാല്‍ പരാജയപ്പെടുത്തുന്നത്. എതിരാളി വളരെ ശക്തമായ പോരാട്ടം പുറത്തെടുത്ത മത്സരത്തില്‍ 6-7 (5-7) 7-6 (7-5) 7-6 (7-4) എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരം വിജയം കണ്ടെത്തിയത്. എല്ലാ സെറ്റും ടൈബ്രേക്കറില്‍ അവസാനിച്ച മത്സരത്തില്‍ 35 ഏസുകള്‍ ക്രൊയേഷ്യന്‍ താരന്‍ പറത്തി.
അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കാണ് സെമിയില്‍ നദാലിനു എതിരാളിയാകുന്നത്. ബ്രിട്ടീഷ് താരം ആന്‍ഡ്രൂ മുറെ പരുക്ക് മൂലം മത്സരം അവസാനിപ്പിച്ചതോടെയാണ് ആന്‍ഡി റോഡിക് സെമിയില്‍ എത്തിയത്.
ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്കാണ് സെമിയില്‍ കടന്ന മറ്റൊരു താരം. ഡേവിഡ് നല്‍ബന്ധിയാനെ നോവാക്ക് ജോക്കോവിക്ക് നേരിടും. ബല്‍ജിയം താരം ലെയ്‌ട്ടന്‍ ഹ്യുവിറ്റാണ് സെര്‍ബിയന്‍ താരത്തിന്‍രെ കൈക്കരുത്തില്‍ പരാജയപ്പെട്ടത്. ഇവര്‍ തമ്മിലെ മത്സരം 6-2 6-2 നാണ് അവസാനിച്ചത്.
WEBDUNIA|
ഫ്രഞ്ച് താരം റിച്ചാഡ് ഗാസ്ഗേയെയാണ് അര്‍ജന്‍റീന താരം നല്‍ബന്ധിയാന്‍ വിജയം കണ്ടെത്തിയത്. 6-4 3-6 7-6 (7-3) എന്ന സ്കോറിനായിരുന്നു അര്‍ജന്‍റീന താരത്തിന്‍റെ ജയം. 1990 നു ശേഷം ഇതാദ്യമായിട്ടാണ്. സെമിയില്‍ എത്തിയ നാലു പേരും പുതുമുഖങ്ങളാകുന്നത്.