റാങ്ക് രണ്ടാണെങ്കിലും സൈന നമ്മുടെ ഒന്ന്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 18 ജനുവരി 2013 (12:51 IST)
PRO
ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഇന്ത്യയുടെ നെഹ്വാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു.

കരിയറിലാദ്യമായാണ് സൈന രണ്ടാംനമ്പര്‍ താരമാകുന്നത്. കഴിഞ്ഞ റാങ്കിംഗില്‍ മൂന്നാംസ്ഥാനത്തായിരുന്നു. ഇന്ത്യയില്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യതാരമാണ് സൈന.

കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് സൈന സ്വന്തമാക്കിയത്. പുരുഷ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തി പി. കശ്യപും മികവ് കാട്ടി. ആദ്യമായാണ് കശ്യപ് ആദ്യ പത്ത് താരങ്ങളിലൊരാളാവുന്നത്.

ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ലീ സുറേയിയാണ് നിലവില്‍ റാങ്കിംഗില്‍ ഒന്നാമത്. 80091.7444 പോയന്റുകളാണ് സൈനയ്ക്കുള്ളത്. സുറേയിക്ക് 94626.7153 പോയന്റും.

മുന്‍ ഒന്നാംനമ്പറും ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവുമായ വാങ് യിഹാനെ മറികടന്നാണ് രണ്ടാംസ്ഥാനത്തേക്ക് എത്തിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :