രാജിവെയ്ക്കില്ലെന്ന് ഫെര്‍ഗൂസന്‍

മാഞ്ചസ്റ്റര്‍| WEBDUNIA|
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനം ഒഴിയില്ലെന്ന് സര്‍ അലക്സ് ഫെര്‍ഗൂസന്‍. ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനായില്ലെങ്കില്‍ ഫെര്‍ഗൂസന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുയയായിരുന്നു അദ്ദേഹം. ഇന്‍റര്‍ മിലാന്‍ പരിശീലകന്‍ ജോസ് മൌറീഞ്ഞോ ഫെര്‍ഗൂസന് പകരക്കാരനാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനര്‍ഹിതമാണ്. ഇതില്‍ യാതൊരു സത്യവുമില്ല. വിരമിക്കാന്‍ യാതൊരു ഉദ്ദ്യേശവുമില്ല. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തുറന്ന് പറയും. എവര്‍ട്ടണ്‍ പരിശീ‍ലകന്‍ ഡേവിഡ് മോയസ് ഫെര്‍ഗൂസന് പകരക്കാരനാവുമെന്ന് ഉം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മോയസ് തന്നെ ഇത് നിഷേധിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായ മാഞ്ചസ്റ്റര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍‌സിയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ്. ശനിയാഴ്ച ടോട്ടന്‍‌ഹാമിനെതിരായ നിര്‍ണായ മത്സരത്തില്‍ വിജയിച്ചാല്‍ മാഞ്ചസ്റ്ററിന് ലീഗില്‍ വീണ്ടും ഒന്നാമതെത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :