രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്; ടോം ജോസഫിനെ തഴഞ്ഞു
ന്യൂഡള്‍ഹി|
WEBDUNIA|
PRO
PRO
മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. രഞ്ജിത്ത് മഹേശ്വരിക്ക് പുറമെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബാഡ്മിന്റന്‍ താരം പി വി സിന്ധുവിനും അര്‍ജുന അവാര്‍ഡ് ലഭിച്ചു. അതേസമയം, അര്‍ജുന അവാര്‍ഡില്‍ നിന്ന് മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ തുടര്‍ച്ചയായി ഒന്‍പതാമത്തെ തവണയും തഴഞ്ഞു.
രാജ്യം തന്നെ ആദരിച്ചതില്‍ തികഞ്ഞ സന്തോഷത്തിലാണെന്നും, അവാര്‍ഡ് ലഭിച്ചത് ഉത്തരവാദിത്വം കൂട്ടിയെന്നും പ്രതികരിച്ചു. അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും പരിശീലകനും ദൈവത്തിനുമാണ് നന്ദി പറയുന്നത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനായി ഇപ്പോള്‍ മോസ്കോയിലാണ് രഞ്ജിത്ത് മഹേശ്വരി.
ടോം ജോസഫിനെ ഇത്തവണയും തഴഞ്ഞതില്‍ ദു:ഖമുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. അഞ്ജു ബോബി ജോര്‍ജ് രഞ്ജിത്ത് മഹേശ്വരിയെ അഭിനന്ദിച്ചു. ടോം ജോസഫിന് അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് അഞ്ജുവും പറഞ്ഞു.
ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്ക് ഖേല്‍ രത്‌ന പുരസ്കാരം ലഭിച്ചു.