യൂത്ത്‌വോളിയില്‍ കേരളം

അങ്കമാലി| WEBDUNIA|
ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ - വനിത വിഭാഗങ്ങളില്‍ കേരളത്തിന് കിരീടം. ഇന്നലെ നടന്ന മല്‍‌സരങ്ങളില്‍ തമിഴ്നാടായിരുന്നു ഇരു വിഭഗങ്ങളിലും കേരളത്തിന്‍റെ എതിരാളി.

അമ്പത്തിഅഞ്ച് മിനിറ്റ് നീണ്ട മല്‍‌സരത്തില്‍ തമിഴ്നാടിനെ 25-24, 25-9, 25-12 എന്ന സ്കോറിനാണ് കേരള വനിത ടീം അടിയറവ് പറയിച്ചത്. വി സൌമ്യയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് കേരളത്തിന്‍റെ പെണ്‍കുട്ടികള്‍ കാഴ്ചവച്ചത്.

പുരുഷന്‍‌മാരുടെ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം തമിഴ്നാടിനോടേറ്റ തോല്‍‌വിയ്ക്ക് മധുരമായ പകരം വീട്ടലായി കേരള ടീമിന് ഇന്നലത്തെ മല്‍‌സരം. ആദ്യസെറ്റില്‍ തിരിച്ചടി നേരിട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് ആദര്‍ശിന്‍റെ നേതൃത്വത്തിലുള്ള ടീം നടത്തിയത്. സ്കോര്‍: 19-25, 25-28, 25-20, 25-17.

ഗംഭീരമായ പ്രകടനമാണ് കേരളത്തിന്‍റെ പുരുഷ-വനിത ടീമുകള്‍ ടൂര്‍ണ്ണമെന്‍റിലുടനീളം നടത്തിയത്. ഫൈനല്‍ വരെ എതിരാളികള്‍ക്ക് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് ഇരു ടീമുകളും മുന്നേറിയത്. വനിത വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബംഗാളിനോടു തോറ്റ കേരളത്തിന് ഇപ്രാവ്ശ്യം ശക്തമായി തിരിച്ചുവരാനായി. മന്ത്രി കെ.പി. രാജേന്ദ്രനും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും സമ്മാനദാനം നിര്‍വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :