യുകി ബാംബ്രിക്ക് ചരിത്രനേട്ടം

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യന്‍ ജൂനിയര്‍ ടെന്നീസ് താരം യുകി ബാംബ്രിക്ക് ചരിത്രനേട്ടം. ഭെല്‍ ഫ്യൂച്ചേഴ്സിലൂടെ കരിയറിലെ ആദ്യ ഐടി‌എഫ് കിരീടം നേടിക്കൊണ്ടാണ് യുകി ചരിത്രനേട്ടം കൊയ്തത്.

ഫൈനലില്‍ വിഷ്ണുവര്‍ധനെ തോല്‍‌പിച്ചാണ് യുകി കിരീടമണിഞ്ഞത് (7-6, 6-4). ഡെല്‍ഹി ലോണ്‍ ടെന്നീസ് അസോസിയേഷനില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആദ്യസെറ്റില്‍ വിഷ്ണുവര്‍ധനില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് യുകിക്ക് നേരിടേണ്ടിവന്നത്. ഇരുവരുടെയും ആദ്യ ഐ‌ടി‌എഫ് ഫൈനലായിരുന്നു ഇത്.
ജൂനിയര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം കോര്‍ട്ടില്‍ യുകി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഡെല്‍‌ഹി സ്വദേശിയാണ് പതിനാറുകാരനായ യുകി. ജെര്‍മനിയുടെ അലക്സാന്‍ഡ്രോസ് ഫെര്‍ഡിനാന്‍ഡോസിനെ പരാജയപ്പെടുത്തിയായിരുന്നു യുകി ഓസ്ട്രേലിയന്‍ ജുനിയര്‍ ഓപ്പണ്‍ കിരീടം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :