യുഎസ് ഓപ്പണ്‍: കിരീടം നേടാന്‍ പ്രമുഖര്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സീസണിലെ അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യു എസ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുമ്പോള്‍ പ്രമുഖരെല്ലാം കിരീടപ്പോരാട്ടത്തില്‍. ആറാം കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍, ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡി മുറേ തുടങ്ങി പ്രമുഖരെല്ലാം ഫ്‌ളെഷിംഗ് മെഡോസിലെ പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി സിംഗിള്‍സില്‍ മല്‍സരിക്കുന്നുണ്ട്. നൊവാക് ദ്യോക്യോവിച്ചാണ് നിലവിലെ ചാമ്പ്യന്‍.

ലോക റാങ്കിംങ്ങില്‍ ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ഫെഡറര്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സെമിഫൈനലില്‍ ഫെഡറര്‍ സെര്‍ബിയയുടെ നൊവാക് ദോക്ക്യോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വിംബിള്‍ഡനില്‍ ആന്റി മുറേയെ പരാജയപ്പെടുത്തി ചാമ്പ്യനായ ഫെഡറര്‍ പതിനേഴാം ഗ്രന്റ്സ്ലാം കിരീടമാണ് സ്വന്തമാക്കിയത്. അമേരിക്കയുടെ ഡൊണാള്‍ഡ് യുങ്ങാണ് ഫെഡററിന്റെ ആദ്യ എതിരാളി.

അതേസമയം ഒളിംപിക്‌സില്‍ ഫെഡററെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്നാം സീഡായ മുറേ ആദ്യമല്‍സരത്തിനിറങ്ങുന്നത്. വനിതകളുടെ മത്സരത്തില്‍ മരിയ ഷറപ്പോവ ഹംഗറിയുടെ മെലിന്‍ഡ സിന്‍കിനെ ആദ്യമല്‍സരത്തില്‍ നേരിടും.

സ്‌പെയിനിന്റെ റൂബന്‍ റാമിറെസാണ് സോംദേവ് ദേവ് വര്‍മന്റെ ആദ്യ എതിരാളി.വനിതാ വിഭാഗത്തില്‍ സെറീന വില്യംസിനെ അട്ടിമറിച്ച് കഴിഞ്ഞവര്‍ഷം കിരീടം നേടിയ ആസ്ട്രേലിയന്‍ താരം സാമന്ത സ്റ്റോസര്‍ തിങ്കളാഴ്ച ആദ്യമത്സരത്തില്‍ ക്രൊയേഷ്യയുടെ പെട്ര മെഡ്രിക്കിനെ നേരിടും.നൊവാക്കിനും ഫെഡറര്‍ക്കും ചൊവ്വാഴ്ചയാണ് ആദ്യമത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :