യു എ ഇയുമായി സമനില; ഇന്ത്യ പുറത്തായി

ന്യൂഡല്‍ഹി| WEBDUNIA|
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ യു എ ഇയെ സമനിലയില്‍ പിടിച്ചു. രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മികച്ച പോരാട്ടത്തിലൂടെ ഇന്ത്യ യു എ ഇ യുമായി സമനില (2-2) പിടിച്ചത്.

എന്നാല്‍, ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ടതിനാല്‍ ഇന്ത്യ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. ഇരുപാദങ്ങളിലുമായി ഇന്ത്യക്കെതിരെയുള്ള 5-2 ഗോള്‍ ലീഡിന്റെ പിന്‍‌ബലത്തോടെ യു എ ഇ 2014 ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.

ന്യൂഡല്‍ഹിയിലെ അംബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു എ ഇക്കു വേണ്ടി മുഹമ്മദ്‌ സയിദ്‌ അല്‍ ഷേഖിയും അലി അല്‍ വഹാബിയുമാണ് ഗോളടിച്ചത്. മിസോറാമിന്റെ ജെജെ ലാല്‍ ലാമുവാനയും മണിപ്പുരിന്റെ ഗുര്‍മാണി മോയ്രാംഗ്‌തെയുമാണ്‌ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :