മൈക്കല്‍ ഫെല്‍പ്‌സ് തിരിച്ച് വരുന്നു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2014 (15:45 IST)
PRO
PRO
നീന്തല്‍ക്കുളത്തിനോട് വിടപറഞ്ഞ സൂപ്പര്‍താരം മൈക്കല്‍ ഫെല്‍പ്‌സ് മത്സര രംഗത്തേക്ക് തിരിച്ചു വരുന്നു. ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നീന്തല്‍ക്കുളത്തിലെ ഗോള്‍ഡ് ഫിഷ് തിരികെ വരുന്നത്.

2016ലെ റിയൊ ഡി ജനീറോ ഒളിമ്പിക്‌സിന് മുന്നോടിയായിട്ടാണ് ഫെല്‍പ്‌സ് തിരിച്ച് വരുന്നതെന്ന് സൂചന. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആറു മെഡലുകള്‍ കൈവശപ്പെടുത്തിയാണ് നീന്തല്‍ക്കുളത്തിനോട് അദ്ദേഹം വിട പറഞ്ഞത്. ഈ മാസം 24 മുതല്‍ 26 വരെ അരിസോനയിലെ മെക്‌സയില്‍ നടക്കുന്ന അരേന ഗ്രാന്‍പ്രീ സീരീസില്‍ മൈക്കല്‍ ഫെല്‍പ്‌സ് പങ്കെടുക്കും.

50, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനങ്ങളിലാണ് ഇദ്ദേഹം പങ്കെടുക്കുന്നത്. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണം നേടിയാണ് ഫെല്‍പ്‌സ് ചരിത്രം കുറിച്ചത്. ഒളിമ്പിക്‌സില്‍ കൂടുതല്‍ മെഡല്‍, സ്വര്‍ണമുള്‍പ്പെടെ കരസ്ഥമാക്കിയ റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. പതിനെട്ട് സ്വര്‍ണമടക്കം 22 മെഡലുകളാണ് ഫെല്‍പ്‌സ് മുങ്ങിയെടുത്തിട്ടുള്ളത്. താരത്തിന്റെ വരവും കാത്തിരിക്കുകയാണ് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :