മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണയ്ക്ക് ജയം

മാഡ്രിഡ്| WEBDUNIA| Last Modified ചൊവ്വ, 22 ഫെബ്രുവരി 2011 (10:52 IST)
അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവില്‍ സ്​പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. അത്‌ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയിച്ചത്. ഈ വിജയത്തോടെ ബാഴ്‌സലോണ റയലിനു മേലുള്ള ലീഡ് അഞ്ചു പോയിന്റാക്കി.

മൂന്നാം മിനിറ്റില്‍ ഡേവിഡ് വിയയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത്. 49-ാം മിനിറ്റിലെ പെനാള്‍ട്ടി ഗോളിലൂടെ അന്റോണി ഇറായോള ബില്‍ബാവോയ്ക്ക് സമനില സമ്മാനിച്ചു. എന്നാല്‍ 77-ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സലോണ വിജയ ഗോള്‍ നേടി.

ബാര്‍സയുടെ മാനേജരെന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ നൂറാം ലീഗ് മല്‍സരമായിരുന്നു ഇത്. 25 ഗോളുകളുമായി മെസ്സിയാണ് സ്​പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ഇപ്പോള്‍ മുന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :