മെസ്സിക്ക് ഡബിള്‍, ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്| WEBDUNIA| Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (11:00 IST)
ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ റയലിനെ പരാജയപ്പെടുത്തിയത്.

മെസിയാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. കളിയുടെ എഴുപത്തിയാറാം മിനുറ്റില്‍ മെസ്സി റയലിന്റെ വലകുലുക്കി.

തുടര്‍ന്ന് നാലുമിനുറ്റുകള്‍ക്ക് ശേഷം മെസ്സി ഒരിക്കല്‍ കൂടി ലക്‍ഷ്യം കണ്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :