ബ്രിട്ടന്‍ താരം ആന്‍ഡി മുറെയും ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും മിയാമി മാസ്റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റിന്‍റെ നാലാം റൌണ്ടില്‍ കടന്നു. ചിലിയുടെ നിക്കോളാസ് മാസുവിനെയാണ് മുറെ പരാജയപ്പെടുത്തിയത്( 6-4,6-4).
ഒന്നാം സെറ്റിലെ ആദ്യമൂന്ന് ഗെയിമുകളും നഷ്ടപ്പെട്ടെങ്കിലും മുറെ പിന്നീട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സ്വതസിദ്ധമായ ഫോര്‍ഹാന്‍ഡ് ഷോട്ടുകളിലൂടെ മുറെയെ വിറപ്പിക്കാനായെങ്കിലും അടിക്കടി പിഴവുകള്‍ വരുത്തിയതാണ് മാസുവിന് വിനയായത്.
തൊണ്ണൂറ്റിയൊന്നാം നമ്പര്‍ താരമാണ് മാസു. മിയാമിക്ക് മുമ്പ് ഈ സീസണില്‍ ഒരു കളി മാത്രമായിരുന്നു മാസു ജയിച്ചത്. നാലാം നമ്പര്‍ താരമാണ് മുറെ. അടുത്ത റൌണ്ടില്‍ സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്കിയെയാണ് മുറെ നേരിടുക.
പോര്‍ച്ചുഗലിന്‍റെ ഫ്രെഡറിക്കോ ഗില്ലിനെയാണ് നദാല്‍ മൂന്നാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ (7-5, 6-3)