ദുബായ് ഓപ്പണില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഫ്രാന്‍സിന്‍റെ അര്‍നൌഡ് ക്ലെമെന്‍റിനെ പരാജയപ്പെടുത്തിയാണ് മുറെ ക്വാര്‍ട്ടറില്‍ എത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു(6-2, 6-3) മുറെയുടെ വിജയം. 83 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ രണ്ടാം സീഡായ മുറെയുടെ സര്‍വ്വീസുകള്‍ തടുക്കാന്‍ ക്ലെമെന്‍റ് ഏറെ പാടുപെട്ടു. കളിയുടെ ആദ്യാവസാനം മുറെയ്ക്കായിരുന്നു മേധാവിത്വം.
മറ്റൊരു കളിയില്‍ സെര്‍ബിയന്‍ താരം നൊവാക് ഡ്യോക്കോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ചെക്കിന്‍റെ ജാന്‍ ഹെറിഞ്ചിനെയാണ് ഡ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. രണ്ടു മണിക്കൂറിലധികം നീണ്ട മൂന്ന് സെറ്റുകളിലാണ് ഡ്യോക്കോവിച്ച് ഹെറിഞ്ചിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 3-6, 6-4.