മുത്തായ് ഏറ്റവും വേഗതയേറിയ മാരത്തണ്‍ താരം

ബോസ്റ്റണ്‍| WEBDUNIA|
PRO
കെനിയയുടെ ജിയോഫെറി മുത്തായ്ക്ക് ബോസ്റ്റണ്‍ മാരത്തോണ്‍ മത്സരത്തില്‍ റെക്കോര്‍ഡ് വിജയം. 2 മണിക്കൂറും 3 മിനിറ്റും 2 സെക്കന്‍ഡുമെടുത്താണ് മുത്തായ് ഈ നേട്ടം കൈവരിച്ചത്. തിങ്കളാഴ്ച ബോസ്റ്റണിലായിരുന്നു മത്സരം. 26. 2 മൈല്‍ ദൂരമാണ് താ‍രം ഈ സമയം കൊണ്ട് പിന്നിട്ടത്. മാരത്തോണില്‍ ഏറ്റവും വേഗതയേറിയ താരമെന്ന ബഹുമതി ഇനി മുത്തായ്ക്ക് സ്വന്തം.

2008 ല്‍ ബെര്‍ലിനിലെ മത്സരത്തിലായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്. 2 മണിക്കൂര്‍ 3 മിനുട്ട് 59 സെക്കന്‍ഡ് ആയിരുന്നു ഇത്. ഹൈലി ഗിബര്‍സെലസിയാണ് ഈ നേട്ടത്തിന്‍ പുറകില്‍.
കെനിയയുടെ തന്നെ കെരോലിന്‍ കിലെല്‍ സ്ത്രീകളുടെ വിഭാഗത്തില്‍ അമേരിക്കയുടെ ഡിസ്രി ഡാവിലെയെ പിന്തള്ളിയാണ് ഒന്നാമതെത്തി.

മുത്തായ്ക്കും കിലെലിനുമായി 15,000 ഡോളര്‍ വീതം സമ്മാനതുക പ്രഖ്യാപിച്ചിട്ടുണ്ട്. ലോക റെക്കോര്‍ഡ് തിരുത്തിയതിന്റെ സമ്മാനതുക 50,000 ഡോളര്‍ മുതായ്ക്ക് ലഭിക്കും. 1985 നു ശേഷം ഇതുവരെ അമേരിക്കന്‍ പുരുഷനോ സ്ത്രീക്കൊ ഒന്നാമതെത്താനായിട്ടില്ല. റയാന്‍ ഹാളാണ് ഏറ്റവും വേഗത്തില്‍ ഓടിത്തീര്‍ത്ത അമേരിക്കന്‍ താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :