മികച്ചവന്‍ ഞാന്‍ തന്നെ: പെലെ

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (17:46 IST)
PRD
PRO
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാരാണ്? ചിലര്‍ പറയും ബ്രസീലിന്റെ പെലെയെന്ന്. മറഡോണയാണ് പെലെയേക്കാളും ഏറ്റവും മികച്ച താരമെന്ന് വേറൊരു കൂട്ടര്‍ പറഞ്ഞേക്കും. എന്നാല്‍ ഇതിനെക്കുറിച്ച് പെലെയോട് തന്നെ ചോദിച്ചാലോ? മികച്ചവന്‍ താന്‍ തന്നെ എന്നാണ് പെലെയുടെ ഉത്തരം.

സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം താന്‍ തന്നെയെന്ന് പെലെ പറഞ്ഞത്. മൂന്നാമത് ഒരാളെന്ന നിലയില്‍ ഞാന്‍ പറയും. പെലെയാണ് മികച്ച താരം. പെലെയെക്കാളും മികച്ച വേറെ ഫുട്ബോള്‍ താരമില്ല- പെലെ പറയുന്നു.

പതിനേഴ് വയസ്സുള്ളപ്പോള്‍ ലോകചാമ്പ്യനായി. മൂന്ന് ലോകകപ്പുകള്‍ നേടി. 1,208ല്‍ അധികം ഗോളുകള്‍ നേടി. ഇതുവരെ മറ്റാര്‍ക്കും ഇത്തരം നേട്ടം കൈവരിക്കാന്‍ ആയില്ല- പെലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :