മാര്‍ച്ച് പാസ്റ്റ് വിവാദം: അന്വേഷണത്തിനു ഉത്തരവിട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2010 (09:14 IST)
മാര്‍ച്ച് പാസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദം സംബന്ധിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഉത്തരവിട്ടു. കായികതാരങ്ങള്‍ വഹി ക്കേണ്ട പതാക ഒഫീഷ്യലുകളുടെ കൈയിലെത്താനുള്ള സാഹചര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പോര്‍ട്സ് മന്ത്രി ഇജാസ് ജഖ്റാനിയോടാണു നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗിലാനി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ദേശീയ പതാക ആര് വഹിക്കുമെന്നതിനെച്ചൊല്ലി പാകിസ്ഥാന്‍ ടീമില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് പാക് ഭാരദ്വോഹക സംഘം ഗെയിംസില്‍ നിന്ന് പിന്‍‌മാറുമെന്ന് ഭീഷണിപ്പെടുത്തി.

മുന്‍‌ധാരണയനുസരിച്ച് ഭാരദ്വേഹനത്തിലെ സ്വര്‍ണമെഡല്‍ ജേതാവായ ഷുജാവുദ്ദീന്‍ മാലിക് ആയിരുന്നു മാര്‍ച്ച് പാസ്റ്റില്‍ പാക് പതാക വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം മാലിക്കിന് പകരം പാക് സംഘത്തിന്‍റെ തലവനായ മുഹമ്മദ് അലി ഷാ ആണ് പാക് പതാകയേന്തി ടീമിനെ നയിച്ചത്. ഇതാണ് ഭാരദ്വേഹക സംഘത്തെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :