മറഡോണ: പോര്‍ട്സ്മൌത്തിലേക്ക്

ദുബായ്| WEBDUNIA| Last Modified വെള്ളി, 24 ജൂലൈ 2009 (11:39 IST)
അര്‍ജന്‍റീനയുടെ ദേശീയ ഫുട്ബോള്‍ ടീം കോച്ച് ഡീഗോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്സ്മൌത്ത് എഫ് സിയുടെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. മറഡോണയുടെ അഭിഭാഷകനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ മറഡോണ പോര്‍ട്സമൌത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പോര്‍ട്സ്മൌത്തിന്‍റെ പുതിയ ഉടമ സുലൈമാന്‍ അല്‍ ഫാഹിമിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് മറഡോണയെ പോര്‍ട്സമൌത്തില്‍ എത്തിക്കുക എന്നത്. മറഡോണയുടെ ബന്ധുവായ റമീഗോയുമായി അല്‍ ഫാഹിമിനുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്തിയാണ് അദ്ദേഹത്തെ ക്ലബ്ബിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്.

മറഡോണയ്ക്കായി മികവുറ്റ താരങ്ങളെ പോര്‍ട്സമൌത്ത് ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഉടന്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നേക്കുമെന്നും ദുബായ് ആസ്ഥാനമായ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണയുടെ അഭിഭാഷകനായ എയ്ഞ്ചല്‍ ഓസ്കര്‍ മൊയേനൊ വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്.

മറഡോണയ്ക്കായി ബാര്‍സലോണയുടെ സാമുവല്‍ എറ്റു, വലന്‍സിയയുടെ ഡേവിഡ് വിയ്യ, ഡേവിഡ് സില്‍‌വ അറ്റ്ലറ്റിക്കൊ മാഡ്രിഡിന്‍റെ കുന്‍ അഗ്യൂറോ എന്നിവരെ പോര്‍ട്സ്മൌത്ത് സ്വന്തമാക്കനിരികുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :