മരുന്നടി പരിശോധനയ്ക്കെതിരെ നദാല്‍

PTI
ടെന്നീസില്‍ പുതുതായി ഏര്‍പ്പെടുത്തിയ മരുന്നടി പരിശോധന കളിക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതായി ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ അഭിപ്രായപ്പെട്ടു. കളിക്കാരെ കുറ്റവാളികളെപ്പോലെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും നദാല്‍ തുറന്നടിച്ചു.

റോട്ടെര്‍ഡാമില്‍ നടക്കുന്ന ലോക ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്‍റിനിടയിലാണ് നദാല്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ടെന്നീസ് കളിക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്താന്‍ ടെന്നീസ് പ്രൊഫഷണല്‍‌സ് അസോസിയേഷനും ലോക മയക്ക് മരുന്ന് ഉപയോഗ വിരുദ്ധ ഏജന്‍സിയും തമ്മില്‍ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ ആദ്യ അമ്പത് റാങ്കിനുള്ളിലുള്ള കളിക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ പരിശോധനയ്ക്കായി നീക്കിവയ്ക്കണം. ഒരു ഒളിമ്പിക് സ്പോര്‍ട്സ് എന്ന പരിഗണനയിലാണ് പുതിയ നിബന്ധനകള്‍ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇത് കളിക്കാര്‍ക്ക് വന്‍ പീഡനമാവുന്നതായി നദാല്‍ പറഞ്ഞു. ബ്രിട്ടോണ്‍ ആന്‍ഡിമുറെ ഗില്‍‌സ് സിമോണ്‍ എന്നിവരും നദാലിന് പിന്തുണയുമായി രംഗത്തുണ്ട്. ഒളിമ്പിക് സ്പോര്‍ട്സ് എന്ന പരിഗണനയ്ക്ക് ഇപ്പോള്‍ ടെന്നീസ് കളിക്കാര്‍ വില നല്‍കേണ്ടി വരികയാണെന്നും നദാല്‍ പറഞ്ഞു.
റോട്ടര്‍ഡാം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :