മത്സരത്തിനിടെ ഫുട്ബോള്‍ താരം കുഴഞ്ഞുവീണു മരിച്ചു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ഫുട്ബോള്‍ മത്സരത്തിനിടെ താരം കുഴഞ്ഞുവീണു മരിച്ചു. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗ്‌ മല്‍സരങ്ങളില്‍ ഒന്നില്‍ എ ഡിവിഷനിലെ മാഴ്‌സ് ക്ലബ്ബിന്റെ കളിക്കാരനായ വെങ്കിടേഷാണ്‌ (27) മരണമടഞ്ഞത്‌.

മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനിറ്റില്‍ പകരക്കാനായി എത്തിയ താരം മിനിറ്റുകള്‍ക്കകം കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ സഹതാരങ്ങളും ടീം അധികൃതരം ചേര്‍ന്ന്‌ താങ്ങിയെടുത്ത്‌ ഓട്ടോ റിക്ഷയില്‍ കയറ്റി സമീപത്തെ ഹോസ്‌മത്ത്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കര്‍ണാടകയ്ക്ക് വേണ്ടി ജൂനിയര്‍, സബ് ജൂനിയര്‍ തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് വെങ്കിടേഷ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :