ബ്രസീലും ഹോളണ്ടും ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചിലിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. മറ്റൊരു മത്സരത്തില്‍ സ്‌ലോവാക്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഹോളണ്ട് ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.
മോസസ് മഹിബ സ്‌റ്റേഡിയത്തില്‍ നടന്ന തണുത്ത മല്‍സരത്തിന്റെ പതിനാറാം മിനുറ്റില്‍ അര്‍യന്‍ റോബനും എന്‍പത്തിയഞ്ചാം മിനുറ്റില്‍ വെസ്‌ലി സ്‌നൈഡറുമാണ് ഹോളണ്ടിന് വേണ്ടി വലകുലുക്കിയത്. ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്‍ഡില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് വിറ്റെകാണ് സ്‌ലോവാക്യയുടെ ആശ്വാസ നേടിയത്.
മികച്ച കളി പുറത്തെടുത്ത ബ്രസീലിന് വേണ്ടി മുപ്പത്തിനാലാം മിനുറ്റില്‍ യുവാനും മുപ്പത്തിയെട്ടാം മിനുറ്റില്‍ ലൂയി ഫാബിയാനോയും അന്‍പത്തിയൊമ്പതാം മിനുറ്റില്‍ റൊബീന്യോയും ഗോള്‍ നേടി. നിവരധി അവസരങ്ങള്‍ ലഭിച്ച ചിലി പന്തടക്കത്തിലും പാസിങ്ങിലും മികച്ചുനിന്നു.
തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ബ്രസീലില്‍നിന്ന് തോല്‍വിയേറ്റ് ചിലി മടങ്ങി. ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഹോളണ്ടിനെ നേരിടും.