ബ്രസീലിന് ജയം; ഇറ്റലിയ്ക്ക് സമനില

ജൊഹാനസ്ബര്‍ഗ്| WEBDUNIA|
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മരണ ഗ്രൂപ്പില്‍ നിന്ന് ബ്രസീല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് ജി മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ലൂയി ഫാബിയാനോ രണ്ട് ഗോള്‍ നേടിയപ്പോള്‍ എലാനോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഐവറി കോസ്റ്റിനു വേണ്ടി നായകന്‍ ദിദിയര്‍ ദ്രോഗ്ബയാണ് ആശ്വാസ ഗോള്‍ നേടിയത്.

പ്ലേ മേക്കര്‍ കക്കാ മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി എഫ് ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം സമനില വഴങ്ങി. ലോക റാങ്കിങ്ങില്‍ എഴുപത്തിയെട്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാണ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ നില്‍ക്കുന്ന ഇറ്റലിയെ ഓരോ ഗോള്‍ നേടി സമനിലയില്‍ നിര്‍ത്തിയത്.

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സ്‌ലോവാക്യയെ തോല്‍പിച്ചില്ലെങ്കില്‍ ജേതാക്കള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുമെന്ന് ഉറപ്പാണ്‌‍. ഏഴാം മിനുറ്റില്‍ ഷെയ്ന്‍ സ്വെല്‍റ്റിസിലൂടെ ന്യൂസിലാന്‍ഡാണ് ആദ്യം ലീഡ് നേടിയത്. പെനാല്‍റ്റി കിക്കിലൂടെ വിന്‍സെന്‍സോ ഇയാക്വിനാണ് ഇറ്റലിക്ക് സമനില നേടിക്കൊടുത്തു.

എഫ് ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരഗ്വേ സ്‌ലോവാക്യയെ കീഴടക്കി രണ്ടാം റൌണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. എന്റിക്വ വേരയും കാര്‍ലോസ് റിവറോസുമാണ് ഗോള്‍ നേടിയത്..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :