ഇന്ത്യയുടെ രോഹന് ബോപ്പണ്ണ ഫിന്‍ലാന്‍ഡിന്റെ ജാര്ക്കൊ നീമെനിന് സഖ്യം ഡെല്‍റെ ബീച്ച് അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പോള്‍ കാപ്ഡേവില്ലെ എവ്ഗനി കൊറോലെവ് സഖ്യത്തെയാണ് ഇന്തോ - ഫിന്‍ലാന്‍ഡ് ജോഡി പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു(6-4, 7-5) ബോപ്പണ്ണ - നീമെനിന് സഖ്യത്തിന്റെ വിജയം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തില്‍ മിന്നുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ആദ്യ സെറ്റിലെ ആറ് ബ്രേക്ക് പോയിന്റുകളും ഇരുവരും സ്വന്തമാക്കി. രണ്ടാം സെറ്റില്‍ രണ്ട് തവണ സര്‍വ്വീസ് നഷ്ടപ്പെടുത്തിയെങ്കിലും എതിരാളികളെ ഫോമിലേക്കുയര്ത്താതെ ബോപ്പണ്ണയും നീമെനിനും ആധിപത്യം നേടുകയായിരുന്നു.
നാലാം സീഡുകളായ അമേരിക്കയുടെ എറിക് ബുട്ടോറാക് ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തോടാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടുക. മികച്ച പ്രകടനമാണ് ഈ സീസണില്‍ ബോപ്പണ്ണ - നീമെനിന് സഖ്യം കാഴ്ച്ചവയ്ക്കുന്നത്. നേരത്തെ സാപ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ വരെ ഇരുവരും എത്തിയിരുന്നു.