ബോക്‌സിങ്: മൂന്ന് ഇന്ത്യക്കാര്‍ ഫൈനലില്‍

ന്യൂഡല്‍ഹി| WEBDUNIA|
റഷ്യയിലെ മക്കാച്കലയില്‍ നടക്കുന്ന ബോക്സിങ് ചാമ്പ്യന്‍സിപ്പില്‍ മൂന്ന് ഇന്ത്യക്കാര്‍ ഫൈനലില്‍ പ്രവേശിച്ചു. അമന്‍‌ദീപ് സിംഗ്, അക്‍ഷയ് കുമാര്‍, മന്‍പ്രീത് എന്നിവരാണ് ഫൈനലിലെത്തിയത്. സെമിയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ റഷ്യയുടെ അച്ചാബോഗ് ഇബ്രാഗിമിനെ തോല്‍പ്പിച്ചാണ് അമന്ദീപ് സിംഗ് ഫൈനലില്‍ കടന്നത്.

മറ്റൊരു സെമിഫൈനലില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അര്‍മേനിയയുടെ ഒഗാനെസിന്‍ അത്താസിനെ തോല്‍പ്പിച്ചാണ് അക്‍ഷയ് കുമാര്‍ ഫൈനല്‍ പ്രവേശനം കരസ്തമാക്കിയത്. 91 കിലോഗ്രാം വിഭാഗത്തിലാണ് മന്‍പ്രീത് ഫൈനലില്‍ കടന്നത്. ജര്‍മന്‍ താരം ഖൊകാസ്റ്റര്‍ അര്‍തുറിനെയാണ് മന്‍‌പ്രീത് തോല്‍പ്പിച്ചത്.

അമേരിക്കന്‍ താരം പിന്മാറിയതിനെ തുടര്‍ന്ന് മൂന്നാം റൌണ്ടില്‍ 3-0യ്ക്കാണ് അക്‍ഷയ് വിജയിച്ചത്. മന്‍‌പ്രീതും അര്‍തുറും തമ്മില്‍ മികച്ച പോരാട്ടമാണ് നടന്നത്. മൂന്നാം റൌണ്ടില്‍ 10-7 നാണ് മന്‍പ്രീത് വിജയം നേടിയത്.

ഏകദേശം 112 ബോക്സര്‍മാരും പതിനെട്ടോളം ടീമുകളുമാണ് മീറ്റില്‍ പങ്കെടുക്കുന്നത്. റഷ്യയ്ക്ക് പുറമെ അസെര്‍ബൈജാന്‍, അര്‍മേനിയ, ബെലാറസ്, ചൈന, ബള്‍ഗേറിയ, ജര്‍മ്മനി, ലാത്വിയ, എസ്റ്റോണിയ, ഉക്രൈന്‍, എന്നീ പത്ത് വിദേശ രാജ്യങ്ങളും മീറ്റില്‍ പോരാടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :