ബൊലാട്ടി, ഡറ്റാലോ അര്‍ജന്‍റീന ടീമില്‍

ബ്യൂണസ് അയേഴ്സ്| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (12:38 IST)
മധ്യനിരയിലെ സൂപ്പര്‍ ജോഡികളായ മരിയോ ബൊലാട്ടിയും ജീസസ് ഡറ്റാലോയും അര്‍ജന്‍റീന ടീമില്‍. കോച്ച് മറഡോണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഓഗസ്റ്റ് 12ന് മോസ്കോയില്‍ റഷ്യയ്ക്കെതിരെ നടക്കുന്ന സൌഹൃദ മത്സരത്തിനുള്ള 23 അംഗ ടീമിലേക്ക് ഇരുവരേയും തെരഞ്ഞെടുത്തത്.

കഴിഞ്ഞ മാസം നടന്ന അര്‍ജന്‍റീന ക്ലോഷുറ ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായിരുന്നു ബൊലാട്ടി. 24കാരനായ ബൊലാട്ടിയെ നേരത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മൈതാനത്ത് ഇറങ്ങിയിരുന്നില്ല. ഡറ്റാലോയ്ക്ക് ആദ്യമായാണ് ദേശീയ ടീമില്‍ സ്ഥാനം ലഭിക്കുന്നത്.

സ്റ്റാര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുമായി പുതുതായി കരാറൊപ്പിട്ട ടെവസ് കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ചികിത്സയിലാണ്. ടെവസിനെ സഹായിക്കാന്‍ ടീം ഫിസിയോ ലൂയിസ് ഗാര്‍സിയ ഇംഗ്ലണ്ടിലേക്ക് പോയതായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :