ലോസ് ആഞ്ചലീസ് ഗാലക്സി വിട്ട് എ സി മിലാനില്‍ ചേരാന്‍ ഒരുങ്ങിയ ഡേവിഡ് ബെക്കാമിന് വന്‍ തിരിച്ചടി. ബെക്കാമിന്റെ വായ്പാ കാലാവധി കഴിഞ്ഞാലുടന്‍ ക്ലബില്‍ തിരിച്ചത്തണമെന്നാണ് ബെക്കാമിനോട് ലോസ് ആഞ്ചലീസ് ഗാലക്സി ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ ടീം ലോസ് ആഞ്ജലീസ് ഗാലക്‌സിയുടെ താരമായ ബെക്കാം നിലവില്‍ ഇററാലിയന്‍ വമ്പന്‍മാരായ എ സി മിലാനിന്റെ കരാര്‍ താരമാണ്. കരാര്‍ കാലാവധി തീരാനിരിക്കെയാണ് ലോസ് ആഞ്ജലീസ് ഗാലക്സിയിലേക്കിനി തിരിച്ചുപോവേണ്ടെന്നും മിലാനില്‍ തന്നെ തുടരാമെന്നും ആയിരുന്നു ബെക്കാമിന്റെ മോഹം.
വായ്പാ കാലാവധിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബെക്കാം കാഴ്ചവച്ചിരുന്നത്. കരാര്‍ കാലവധി നീട്ടി ബെക്കാമിനെ മിലാനില്‍ തുടരാന്‍ അനുവദിക്കണമെന്ന മിലാന്റെ അഭ്യര്‍ഥന കഴിഞ്ഞ ദിവസം ഗ്യാലക്സി തള്ളിയതോടെയാണ് സൂപ്പര്‍ താരത്തിന്റെ മിലാന്‍ മോഹം പൊലിഞ്ഞത്.
ഇതിനിടെ വായ്പാ അടിസ്ഥാനത്തില്‍ താരങ്ങളെ ക്ലബുകള്‍ വന്‍ വിലകൊടുത്ത് കൈമാറുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ലോസ് ആഞ്ചലീസ് ഗാലക്സിയില്‍ കളിക്കുന്നതിനിടെ വായ്പാ അടിസ്ഥാനത്തില്‍ ബെക്കാം മിലാനില്‍ കളിക്കുന്നതിനെയും ന്യായീകരിക്കാനാവില്ലെന്നു യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റെനി അഭിപ്രായപ്പെട്ടിരുന്നു.