ബെക്കാം സമ്പന്നനായ ഫുട്ബോളര്‍

പാരീസ്| WEBDUNIA|
ഗാലക്സിയില്‍ നിന്ന് എസി മിലാനിലേക്ക് കുടിയേറിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം തന്നെയാണ് 2008 ലെ ഏറ്റവും സമ്പന്നനായ ഫുട്ബോളര്‍. ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തിറക്കിയ ഫുട്ബാള്‍ താരങ്ങളുടെ 2008 ലെ സമ്പാദ്യപ്പട്ടികയിലാണ് ബെക്കാം ഒന്നാമതെത്തിയത്. 42.7 മില്യന്‍ ഡോളറാണ് ബെക്കാമിന്‍റെ സമ്പാദ്യം.

ഓരോ കൊല്ലവും കളിക്കളത്തില്‍ നിന്ന് 6.5 മില്യന്‍ ഡോളറാണ് ബെക്കാം കൊയ്യുന്നത്. ബാര്‍സലോണ താരം ലയണല്‍ മെസിയാണ് രണ്ടാം സ്ഥാനത്ത് 37.7 ഡോളറാണ് മെസിയുടെ വരുമാനം. മിലാനില്‍ ബെക്കാമിന്‍റെ സഹകളിക്കാരന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ ആണ് മൂന്നാം സ്ഥാനത്ത് 25.8 മില്യന്‍ ഡോളറാണ് റോണാള്‍ഡീഞ്ഞോയുടെ സമ്പാദ്യം.

കഴിഞ്ഞ കൊല്ലത്തെ മികച്ച കളിക്കാരനായി ഫിഫ തെരഞ്ഞെടുത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡൊ നാലാം സ്ഥാനത്താണ്. 24.1 മില്യന്‍ ഡോളറാ‍ണ് ക്രിസ്റ്റിയുടെ വരുമാനം. വെയ്ന്‍ റൂണിയും ജോണ്‍ ടെറിയും തിയറി ഹെന്‍‌റിയും കാകയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദ്യപത്തില്‍ ഇടം നേടിയിട്ടുണ്ട്. പ്രതിഫലവും താരമൂല്യവും കണക്കാക്കിയാണ് വരുമാനം നിശ്ചയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :