അര്‍ദ്ധ നഗ്നതയിലൂടെ ഗ്ലാമര്‍ ഗെയിമായി മാറിയിരിക്കുന്ന ബീച്ച് ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കൌമാരക്കാരികളും. അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് ഇന്ത്യന്‍ ടീമിന്‍റെ പത്തംഗ സംഘം യാത്രയായി.
ആദ്യ ഏഷ്യന്‍ ബീച്ച് ബാസ്ക്കറ്റ് ബോള്‍ ബാലി ദ്വീപില്‍ ഒക്ടോബര്‍ 24 മുതല്‍ 26 വരെയാണ് നടക്കുന്നത്. മൂന്ന് കളിക്കാര്‍ വീതമാണ് മത്സരത്തില്‍ കളിക്കുക എന്ന് ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കളിക്കും.
വികാസ് ഖരഡ്കര്‍ പരിശീലിപ്പിക്കുന്ന പെണ്‍കുട്ടികളുടെ ടീമില്‍ കവിതാ, ലുതുകൂര്‍ത്തി ദീപ, സ്മൃതി രാധാകൃഷ്ണന്‍, സ്റ്റെഫാനി നിക്സണ്‍ എന്നിവരും ഇന്ത്യന്‍ കുപ്പായമണിയും. ഈ മാസം ആദ്യം ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ താരങ്ങള്‍ ഭോപ്പാലില്‍ പരിശീലനം നടത്തിയിരുന്നു.