ഫെഡററും നദാലും ജയിച്ചു

PTIPTI
ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും രണ്ടാം നമ്പര്‍ സ്പാനിഷ് താരം റാഫേല്‍ നദാലും റാഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ മൂന്നാം റൌണ്ടിലെത്തി. ആല്‍ബെര്‍ട്ട് മൊണ്ടാനെസിനു മേലായിരുന്നു ഫെഡററുടെ ജയം താരതമ്യേനെ ലളിതമായ മത്സരത്തില്‍ നദാല്‍ ഫ്രഞ്ച് താരം നിക്കോളാസ് ഡെവിള്‍ഡറെ തോല്‍പ്പിച്ചു.

ഈ സീസണില്‍ ക്ലേ കോര്‍ട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന ഫെഡറര്‍ സ്പാനിസ് താരം മൊണ്ടാനെസിനെതിരെ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയതിനു ശേഷമാണ് മത്സരം പിടിച്ചെടുത്തത്. 6-7 (5-7) 6-1 6-0 6-4. എന്ന സ്കോറില്‍ ആയിരുന്നു വിജയം കണ്ടെത്തിയത്. നദാല് 6-4 6-0 6-1നു ജയിച്ചു.

നാലാം സീഡ് ഡെവിഡ് നല്‍ബന്ധിയാന്‍ കഷ്ടിച്ചു രക്ഷപ്പെട്ടപ്പോള്‍ അമേരിക്കന്‍ താരം ജയിം‌സ് ബ്ലാക്കിനും റഷ്യന്‍ താരം മരത് സാഫിനും അപ്രതീക്ഷിത തിരിച്ചടിയേറ്റു. മരത് സാഫിനും ഡാവിഡെങ്കോയും തമ്മിലുള്ള മത്സരം അവസാനിച്ചത് 7-6, 6-2, 6-2 എന്ന സ്കോറുകള്‍ക്കായിരുന്നു. ലാത്വിയക്കാരന്‍ ഏണസ്റ്റ് ഗുല്‍ബിസ് 6-7, 3-6, 7-5, 6-3 എന്ന സ്കോറിനായിരുന്നു അമേരിക്കയുടെ മിന്‍ നിരക്കാരന്‍ ജയിംസ് ബ്ലാക്കിനെ പരാജയപ്പെടുത്തിയത്.

പാരീസ്: | WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (12:46 IST)
ഫ്രഞ്ച്റ്റ് ഹാരം സന്താറോയെ 6-0 6-1 6-0 ന് പരാജയപ്പെടുത്തി ഡേവിഡ് ഫെററര്‍ മികച്ച വിജയം കുറിച്ചു. മരിയന്‍ സിലിക്കിനെതിരെ (7-3) 7-6 (7-4) 6-1 ന് മികച്ച ഫോം കണ്ട ഒമ്പതാം സീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെയും വിജയം അനുഗ്രഹിച്ചു. ലെയ്‌‌ട്ടന്‍ഹ്യുവിറ്റ് മാര്‍ഡി ഫിഷിനെ 6-4 6-3 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :