ഫെഡറര്‍ക്ക് ലക്‍ഷ്യം ചരിത്രം

PROPRO
വിംബിള്‍ഡണ്‍ ടെന്നീസില്‍ ചരിത്രം കുറിന്നതിനായി ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണീല്‍ മത്സരിക്കാന്‍ ഇറങ്ങുന്നു. തുടര്‍ച്ചയായി ആറാം കിരീടം തേടി വിംബിള്‍ഡണില്‍ എത്തുന്ന ഫെഡറര്‍ക്ക് നേരിടെണ്ടി വരുന്ന കരുത്തുറ്റ വെല്ലുവിളികള്‍ രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍, മൂന്നാം നമ്പര്‍ നോവാക്ക് ജോക്കോവിക്ക് എന്നിവരില്‍ നിന്നുമായിരിക്കും.

ഫെഡറര്‍ വിംബിള്‍ഡണില്‍ വിജയം ആഗ്രഹിക്കുമ്പോള്‍ നദാലിനെയും ജോക്കോവിക്കിനെയും കാത്തിരിക്കുന്നത് ഒന്നാം നമ്പര്‍ പദവിയാണ്. 26 കാരനായ ഫെഡറര്‍ക്ക് ഈ സീസണ്‍ നിരാശയുടേതായിരുന്നു. ഈ സീസണില്‍ രണ്ട് കിരീടങ്ങള്‍ മാത്രമാണ് ഫെഡറര്‍ക്ക് നേടാനായത്. വിമര്‍ശകരുടെ അഭിപ്രായത്തില്‍ ഫെഡററുടെ ശക്തി ക്ഷയിച്ചു കഴിഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിക്കാണ് കിരീടം നേടിയതെങ്കില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം പോയത് ലോക രണ്ടാം നമ്പര്‍ സ്പാനിഷ് താരം നദാലിനൊപ്പം ആയിരുന്നു. എന്നിരുന്നാലും വിംബിള്‍ഡണ്‍ ചരിത്രം നില്‍ക്കുന്നത് സ്വിസ് താരത്തിനൊപ്പമാണ്. 2002 ല്‍ മരിയോ ആന്‍സിക്കിനോട് ആദ്യ റൌണ്ടില്‍ പരാ‍ജയപ്പെട്ടതിനു ശേഷം ഇതുവരെ ഫെഡറര്‍ വിംബിള്‍ഡണില്‍ പരാജയം അറിഞ്ഞിട്ടില്ല.

വനിത വിഭാഗത്തില്‍ അമേരിക്കന്‍ താരം വീനസ് വില്യംസ് തേടുന്നത് അഞ്ചാം കിരീടം. ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം അന്നാ ഇവാനൊവിക്ക്, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ മരിയാ ഷറപോവ എന്നിവരുടെ ഒക്കെ വെല്ലുവിളികളാണ് വീനസിന് ഇക്കാര്യത്തില്‍ നേരിടേണ്ടി വരുന്നത്. സ്ലോവാക്യന്‍ താരം ഡോമിനിക് ഹെര്‍ബാറ്റിക്കെതിരെയാണ് ഫെഡററുടെ ആദ്യ മത്സരം. അന്നാ ഇവാനൊവിക്ക്, സറീനാ വില്യംസ്, ജോക്കോവിക്ക് എന്നിവര്‍ക്കും ആദ്യ ദിനത്തില്‍ മത്സരമുണ്ട്.
വിംബിള്‍ഡണ്‍: | WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :