ഫിഫ അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോളിന് കൊളംബിയയില്‍ ഇന്ന് തുടക്കമാകും. ആദ്യ ദിവസത്തെ മത്സരങ്ങളില്‍, അര്‍ജന്റീന മെക്‌സിക്കോയെയും ഇംഗ്ലണ്ട് ഉത്തര കൊറിയെയും ബ്രസീല്‍ ഈജിപ്തിനെയും ഓസ്ട്രിയ-പാനമയെയും നേരിടും.
കഴിഞ്ഞ ടൂര്‍ണമെന്റുവരെ ഫിഫ യൂത്ത് ലോകകപ്പ് എന്നറിയപ്പെട്ടിരുന്ന അണ്ടര്‍-20 ലോകകപ്പിന്റെ പതിനെട്ടാം പതിപ്പാണ് കൊളംബിയയില്‍ നടക്കുന്നത്. ആഫ്രിക്കന്‍ ടീം ഘാനയാണ് നിലവിലെ ജേതാക്കള്‍.
ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പ് എ: കൊളംബിയ, ഫ്രാന്‍സ്, മാലി, ദക്ഷിണ കൊറിയ
ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, ഉറുഗ്വായ്, കാമറൂണ്‍, ന്യൂസീലന്‍ഡ്
ഗ്രൂപ്പ് സി: ഓസ്‌ട്രേലിയ, ഇക്വഡോര്‍, കോസ്റ്റാറിക്ക, സ്‌പെയിന്‍
ഡ്രൂപ്പ് ഡി: ക്രൊയേഷ്യ, സൗദി അറേബ്യ, നൈജീരിയ, ഗ്വാട്ടിമാല
ഗ്രൂപ്പ് ഇ: ബ്രസീല്‍, ഈജിപ്ത്, ഓസ്ട്രിയ, പാനമ
ഗ്രൂപ്പ് എഫ്: അര്‍ജന്റീന, മെക്‌സിക്കോ, ഇംഗ്ലണ്ട്, ഉത്തര കൊറിയ