ഫാമിലി സര്‍ക്കിള്‍ കപ്പ്: വീനസ് പുറത്ത്

ചാള്‍സ്റ്റണ്‍| WEBDUNIA|
ഫാമിലി സര്‍ക്കിള്‍ കപ്പില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയോടു പൊരുതി രണ്ടാം റൌണ്ട് കടന്നുകൂടിയ യു‌എസ് താരം വീനസ് വില്യംസിന് മൂന്നാം റൌണ്ടില്‍‌ പരാജയം. ജര്‍മന്‍ താരം സാബിന്‍ ലിസിക്കിയാണ് വീനസിനെ അട്ടിമറിച്ചത് (6-4, 7-6).

87 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് പതിനാറാം സീഡായ ജര്‍മന്‍ താരം ടൈബ്രേക്കിലൂടെ രണ്ടാം സീഡായ വീനസിനെ മുട്ടുകുത്തിച്ചത്. ഫാമിലി സര്‍ക്കിളില്‍ നേരത്തെ കിരീടമണിഞ്ഞിട്ടുള്ള (2004) താരം കൂടിയാണ് വീനസ്.

രണ്ടാം റൌണ്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സയോട് ഏറെ വിയര്‍പ്പൊഴുക്കിയാണ് വീനസ് വിജയിച്ചത്. അടുത്ത കൊല്ലം തിരിച്ചുവരവ് നടത്തുമെന്ന് മാത്രമായിരുന്നു ലോക നമ്പര്‍ താരമായ വീനസിന്‍റെ പ്രതികരണം.

ഹംഗറിയുടെ മെലിന്‍ഡ സിങ്ക് റഷ്യയുടെ നാലാം സീഡ് താരമായ നദിയ പെട്രോവയെ പരാജയപ്പെടുത്തിയതാണ് ടൂര്‍ണ്ണമെന്‍റിലെ മറ്റൊരു ശ്രദ്ധേയ അട്ടിമറി. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു മെലിന്‍ഡയുടെ വിജയം (3-6, 6-4, 7-5).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :