മാഡ്രിഡ്|
WEBDUNIA|
Last Modified വെള്ളി, 8 ജനുവരി 2010 (15:37 IST)
PRO
ലോകത്തിലെ വമ്പന്‍ താരങ്ങളെ മുഴുവന്‍ നിരത്തിയിട്ടും റായല്‍ മാഡ്രിഡിന് തൃപ്തി വരുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സ്പാനിഷ് സൂപ്പര്‍ താരം സെസ് ഫാബ്രിഗാസിനായുള്ള വലമുറുക്കുകയാണ് റയല്‍ ഇപ്പോഴെന്നാണ് സൂചന. ഫാബ്രിഗാസിനായി എതിരാളികളായ ബാര്‍സലോണയും രംഗത്തുണ്ടെന്നതാണ് റയലിനെ കുഴക്കുന്നത്.
എന്നാല്‍ അടുത്ത സീസണില്‍ ഫാബ്രിഗാസിനെ വലയിലാക്കാന്‍ 43 മില്യണ്‍ പൌണ്ട് വരെ നല്‍കാന്‍ റയല്‍ തയ്യാറാണ്. തങ്ങളുടെ എല്ലാമെല്ലാമായ ഫാബ്രിഗാസിനെ വിട്ടുകൊടുക്കാന്‍ ആര്‍സണലിന് മനസ്സില്ലെങ്കിലും 43 മില്യണ്‍ പൌണ്ടിനു പുറമെ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്നെ കൂടി നല്‍കുകയാണെങ്കില്‍ ഫാബ്രിഗാസിനെ വിട്ടുകൊടുക്കാന്‍ ആര്‍സണല്‍ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.
ഫാബ്രിഗാസിനായി 40 മില്യണ്‍ പൌണ്ടാണ് ബാര്‍സ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുവതാരമായിരിക്കുമ്പോള്‍ റയലിന്‍റെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള ഫാബ്രിഗാസിനെ സ്വന്തമാക്കാന്‍ എന്തു വില നല്‍കാനും ബാര്‍സ പ്രസിഡന്‍റ് ജോണ്‍ ലപോര്‍ട്ട പച്ചക്കോടി കാട്ടിയിട്ടുണ്ടെന്നാണ് സൂചന.